കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രികന്‍ മരിച്ചു

Update: 2022-07-09 06:38 GMT

കാസര്‍കോട്: കാറ്റാംകവയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രികനായ ഗൃഹനാഥന്‍ മരിച്ചു. കാവുംതല ഈട്ടിത്തട്ട് സ്വദേശി ജോഷിയാണ് മരിച്ചത്. മലയോര ഹൈവേയില്‍ ചിറ്റാരിക്കല്‍ കാറ്റാംകവല ചുരത്തിന് സമീപമായിരുന്നു അപകടം. കെഎസ്ആര്‍ടിസി പിന്നോട്ടെടുത്തപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം.

ജോഷി തല്‍ക്ഷണം മരിച്ചു. കനത്ത മഴയില്‍ വെള്ളിയാഴ്ച ഗതാഗതം തടസ്സപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ ബസ് പിന്നിലേക്കെടുക്കുകയായിരുന്നു. ഇതിനിടയിലാണ് നിയന്ത്രണം നഷ്ടമായി ബൈക്ക് യാത്രികനെ ഇടിച്ചതെന്ന് പോലിസ് പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News