കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

Update: 2020-12-26 09:50 GMT

മാനന്തവാടി: വള്ളിയൂര്‍ക്കാവ് ഫയര്‍ സ്‌റ്റേഷന് സമീപം കാറും ബൈക്കും ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ അമലനഗര്‍ നടുത്തറപ്പില്‍ സെബാസ്റ്റ്യന്‍ മേരി ദമ്പതികളുടെ മകന്‍നോബിന്‍ (31) ആണ് മരിച്ചത്. മാനന്തവാടി പെയിന്റ് ഹൗസ് ജീവനക്കാരനാണ്. ഇന്ന് രാവിലെ കടയിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. ബൈക്കില്‍ കാറിടിച്ച ശേഷം നിലത്തു വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നോബിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ ഗുരുതരാവസ്ഥയിലായതോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചുവെങ്കിലും നോബിന്‍ മരിച്ചു. ഏക സഹോദരന്‍സിബിന്‍.




Tags:    

Similar News