ബൈക്കും കാറും കൂട്ടിയിടിച്ചു; കണ്ണൂരില്‍ രണ്ട് യുവാക്കള്‍ മരിച്ചു

Update: 2021-10-24 06:11 GMT

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. അങ്കമാലി സ്വദേശികളായ ഗൗതം കൃഷ്ണ(23), ജിസ് ജോസ് (23) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിലിടിച്ചാണ് അപകടം ഉണ്ടായത്.

കണ്ണൂര്‍ ഹോട്ടല്‍ സ്‌കൈ പാലസിലെ ജീവനക്കാരായ ഇരുവരും രാത്രി പതിനൊന്നരയോടെ ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടന്‍ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.

Tags: