ബീഹാറില്‍ കൊവിഡ് രോഗികളുടെ എണ്ണം 15,000 കടന്നു

Update: 2020-07-11 12:54 GMT

പട്‌ന: ബീഹാറില്‍ 24 മണിക്കൂറിനുള്ളില്‍ 709 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 15,039 ആയി.

ആരോഗ്യമന്ത്രാലയം നല്‍കിയ കണക്കുപ്രകാരം വെള്ളിയാഴ്ച ബീഹാറില്‍ 352 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധമൂലം ഇന്നലെ രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതുവരെ സംസ്ഥാനത്ത് 111 പേരാണ് മരിച്ചിട്ടുള്ളത്.

ഭഗല്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍ ജില്ലകളില്‍ നിന്നുള്ളവരാണ് കൂടുതലും മരിച്ചിട്ടുളളത്. അടുത്തത് പട്‌നയാണ്. പട്‌ന നഗരത്തില്‍ ഇതുവരെ 13 പേര്‍ മരിച്ചു.

തലസ്ഥാനമായ പട്‌ന ഇപ്പോള്‍ ലോക്ക് ഡൗണിലാണ്. അവിടെ മാത്രം ഇന്നലെ 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 10,251 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതില്‍ 459 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിട്ടത്.

രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എഐഐഎംഎസ് പട്‌ന കൊവിഡ് ചികില്‍സാകേന്ദ്രമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.   

Tags:    

Similar News