പരപ്പനങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട; ബംഗാള്‍ സ്വദേശി പിടിയില്‍

Update: 2023-02-15 05:38 GMT

പരപ്പനങ്ങാടി: മാസങ്ങളുടെ വ്യത്യാസത്തില്‍ പരപ്പനങ്ങാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. ബംഗാള്‍ സ്വദേശി പിടിയിലായി. ഇന്ന് രാവിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ യുവാവിന്റെ കൈയില്‍ നിന്നാണ് അഞ്ച് കിലോ കഞ്ചാവ് പിടിച്ചത്. മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടി സിഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് (32) ആണ് പിടിക്കപ്പെട്ടത്.

സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്യാനെത്തിച്ചതാണ് രണ്ടര ലക്ഷം വിലമതിക്കുന്ന കഞ്ചാവ്. മാസങ്ങള്‍ക്ക് മുന്നെ ഇവിടെ വച്ച് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പിടികൂടിയിരുന്നു. പരപ്പനങ്ങാടി എസ്‌ഐ ആര്‍ യു അരുണ്‍, ആര്‍ സി രാമചന്ദ്രന്‍, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ, മുജീബ് എന്നിവരാണ് സംഘത്തിലുണ്ടായത്. ഇതേ സംഘം നിരവധി കേസുകള്‍ പിടികൂടുന്നതില്‍ ജില്ല പോലിസിന് തന്നെ അഭിമാനകരമായിരിക്കുകയാണ്.

Tags: