ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവിനെ അഹമ്മദാബാദില്‍ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി ഗാസിയാബാദിലെത്തിയ കര്‍ഷകരോട് ഡല്‍ഹി അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍

Update: 2021-03-26 15:17 GMT

ഗാസിയാബാദ്: ഗാസിപൂരില്‍ ഭാരതീയ സിസാന്‍ യൂനിയന്‍ നേതാവിനെ കസ്റ്റിഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ ഗാസിയാബാദിലെത്തി. തങ്ങളുടെ നേതാവിനെ ഉടന്‍ വിട്ടയക്കണമെന്ന് കുത്തിയിരിപ്പ് സമരം ചെയ്യുന്ന കര്‍ഷകര്‍ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി ട്രാക്ടറുകളില്‍ കൗഷാംബി മെട്രോസ്‌റ്റേഷനു സമീപത്തേക്ക് വന്നുകൊണ്ടിരുന്നവരെ പോലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് മടങ്ങണമെന്നും പോലിസ് ആവശ്യപ്പെട്ടു.

അഹമ്മദാബാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച് പുറത്തുവന്ന ബികെയു നേതാവ് യുധ്‌വീര്‍ സിങ്ങിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് വിവരം അറിഞ്ഞ ഉടന്‍ സമരക്കാര്‍ സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. യുധ്‌വീര്‍ സിങ്ങിനെ ഉടന്‍ മോചിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.

കര്‍ഷകര്‍ കൗഷാംബി മെട്രോ സ്‌റ്റേഷനിലേക്ക് പുറപ്പെടുന്നുവെന്ന വിവരം പുറത്തുവന്ന ഉടന്‍ അഡി. ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാര്‍ സിങ് സ്ഥലത്തെത്തി കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. 

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയാണ് രാജ്യത്തെ കര്‍ഷക സംഘടനകള്‍ നവംബറില്‍ സമരവുമായി ഡല്‍ഹിയിലെത്തിയത്.

Tags:    

Similar News