രാമക്ഷേത്ര നിര്‍മാണത്തിന് ശിയാ നേതാവിന്റെ 51,000 രൂപ
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നും റിസ്‌വി പറഞ്ഞു.
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ 51,000 രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നും റിസ്‌വി പറഞ്ഞു.
അയോധ്യയിലെ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞ ആഴ്ച പോലിസ് അനുമതി നല്‍കിയിരുന്നു. പള്ളി പണിയാന്‍ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാനും കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളാകാനും ഷിയ വഖഫ് ബോര്‍ഡ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.