വീട്ടുമുറ്റത്തെ മത്സ്യകൃഷി: നൂറുമേനി വിളയിച്ചെടുത്ത് ഹൈക്കോടതി അഭിഭാഷകനും മകനും

Update: 2020-07-12 16:32 GMT

പരപ്പനങ്ങാടി: വീട്ടുമുറ്റത്തെ മത്സ്യകൃഷിക്ക് നൂറുമേനി വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഹൈക്കോടതി അഭിഭാഷകനായ പരപ്പനങ്ങാടി പാലത്തിങ്ങളിലെ കെ കെ സെയ്തലവിയും മകന്‍ അഡ്വ. നസറുല്‍ ഹഖും. തങ്ങളുടെ വീട്ടുമുറ്റത്ത് ഒരുക്കിയ മത്സ്യകൃഷി ആഘോഷമാക്കിയാണ് ഇവര്‍ വിളവെടുപ്പ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അഡ്വ. കെ. കെ. സെയ്തലവിയും മകന്‍ നാസറുല്‍ ഹഖും വീട്ടുമുറ്റത്ത് മത്സ്യകൃഷി ഒരുക്കിയത്. നാലു മീറ്റര്‍ നീളവും ഏഴു മീറ്റര്‍ വീതിയുമുള്ള കുളമൊരുക്കിയാണ് ഗിഫ്റ്റ് പിലാപ്പി ഇനത്തിലെ നാനൂറോളം മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ചത്. താമരശ്ശേരിയിലെ ഫാമില്‍ നിന്നുമാണ് മത്സ്യകുഞ്ഞുങ്ങളെ കൊണ്ടുവന്നത്. നാലു മാസം കൊണ്ട് വിളവെടുക്കാന്‍ പാകമായി.

ഫിഷറീസ് വകുപ്പ് നിര്‍ദേശിച്ച തീറ്റയാണ് മത്സ്യങ്ങള്‍ക്ക് നല്‍കിയിരുന്നത്. കൂടാതെ പപ്പായ, കപ്പ, ചേമ്പ് എന്നിവയുടെ ഇലകളും ഇവക്ക് നല്‍കുന്നുണ്ട്. മത്സ്യകൃഷി ആഘോഷമാക്കിയാണ് ഇവര്‍ വിളവെടുപ്പ് നടത്തിയത്. വിളവെടുപ്പില്‍ ലഭിച്ച മത്സ്യം കുറച്ച് വിറ്റഴിക്കുകയും പ്രദേശവാസികള്‍ക്ക് നല്‍കുകയു ചെയ്തു. 

Similar News