യുഡിഎഫ് വന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ പരിശോധിക്കും: പി കെ കുഞ്ഞാലിക്കുട്ടി

ജില്ല യൂത്ത് ലീഗ് കമ്മിറ്റി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് മുമ്പില്‍ നടത്തിയ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Update: 2021-02-16 12:11 GMT

തേഞ്ഞിപ്പലം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ അനധികൃത നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജില്ല യൂത്ത് ലീഗ് കമ്മിറ്റി പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരേ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് മുമ്പില്‍ നടത്തിയ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്‍വാതിലിലൂടെ കയറിക്കൂടിയവര്‍ മാത്രമല്ല അതിന് കൂട്ട് നിന്നവരും മറുപടി പറയേണ്ടി വരും.

ഇനി ഭരണം ലഭിക്കില്ല എന്നുറപ്പുള്ളത് കൊണ്ടാണ് ഭരണത്തിന്റെ അവസാന കാലത്ത് കൂട്ട നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ നടത്തുന്ന ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരേ ജനാധിപത്യ വിശ്വാസികള്‍ രംഗത്ത് വരണം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ അടിയന്തിര പ്രാധാന്യത്തോട് കൂടിയുള്ള പരിഹാരമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags: