ബാബരി മസ്ജിദ് ധ്വംസനം: നീതിപീഠം ഹിന്ദുത്വത്തിന് കീഴടങ്ങി

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ബാബരി മസ്ജിദും, മസ്ജിദ് തകര്‍ത്തവര്‍ക്ക് അര്‍ഹമായ ശിക്ഷയും ലഭിക്കാത്തടത്തോളം കാലം നീതിപീഠങ്ങള്‍ ചോദ്യചിഹ്നങ്ങളായി നില്‍ക്കും

Update: 2020-10-01 00:53 GMT

കുവൈറ്റ്: 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് ഹിന്ദുത്വ കര്‍സേവകര്‍ തകര്‍ത്ത കേസിന്റെ വിധി ഇന്ത്യന്‍ നീതിപീഠം തന്നെ ഫാസിസത്തിന് കീഴടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ ഇന്ത്യന്‍ നീതിപീഠം കണ്ടെത്തിയത് ബാബരി മസ്ജിദ് പൊളിച്ചത് അതിക്രമം എന്നായിരുന്നു. അതിക്രമം നടത്തിയ വ്യക്തികള്‍ ഗൂഢാലോചന നടത്തിയിട്ടില്ല എന്നും യാദൃശ്ചികമായാണ് പള്ളി പൊളിച്ചത് എന്നും തുടര്‍ന്നുവരുന്ന ജഡ്ജിമാര്‍ വിധിക്കുന്നത് തികച്ചും മതേതര ഇന്ത്യയോടും ന്യൂനപക്ഷ സമുദായങ്ങളോടും കാണിക്കുന്ന പരിഹാസമാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ബാബരി മസ്ജിദും, മസ്ജിദ് തകര്‍ത്തവര്‍ക്ക് അര്‍ഹമായ ശിക്ഷയും ലഭിക്കാത്തടത്തോളം കാലം നീതിപീഠങ്ങള്‍ ചോദ്യചിഹ്നങ്ങളായി നില്‍ക്കുമെന്ന് സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags:    

Similar News