അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചിന് ടൂറിസം മേഖലയില്‍ അനന്ത സാധ്യതകള്‍: സന്തോഷ് ജോര്‍ജ് കുളങ്ങര

Update: 2022-05-14 04:27 GMT

തൃശൂര്‍: കേരളത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് കേന്ദ്രമായി അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ചിനെ മാറ്റുവാന്‍ സാധിക്കുമെന്ന് സംസ്ഥാന പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയ്‌ക്കൊപ്പം മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കടല്‍ തീരമുള്ളതും ദിനംപ്രതി ആയിരങ്ങള്‍ വന്ന് പോകുന്നതുമാണ് അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച്. ഇവിടെ പ്രാദേശിക സഞ്ചാരികള്‍ക്കൊപ്പം ദേശീയ, വിദേശ ടൂറിസ്റ്റുകളെയും ആകര്‍ഷിക്കാനുള്ള പദ്ധതികളും അവരെ സ്വീകരിക്കുവാനുള്ള മാനസിക പക്വതയും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശീധരന്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ നജ്മല്‍ സക്കീര്‍, പി കെ അസീം, അംബിക ശിവപ്രിയ, വാര്‍ഡ് മെമ്പര്‍മാരായ തമ്പി ഇ കണ്ണന്‍, സുമിത ഷാജി തുടങ്ങിയവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

Tags:    

Similar News