വയനാട്ടില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പീഡനശ്രമം

Update: 2025-09-12 07:22 GMT

വയനാട്: സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പീഡനശ്രമം. വനിതാ ഉദ്യോഗസ്ഥയുടെ മുറിയില്‍ അതിക്രമിച്ച് കയറിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥ ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.

പരാതിയെ തുടര്‍ന്ന് രതീഷ് കുമാറിനെ സുഗന്ധഗിരി ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്ന് കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. രാത്രി ഡ്യൂട്ടിക്ക് ഒരേയൊരു സ്ത്രീയെ മാത്രം നിയോഗിക്കരുതെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags: