പൊന്നാനിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി പിടിയില്‍

Update: 2025-10-03 08:53 GMT

മലപ്പുറം: പൊന്നാനിയില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പൊന്നാനി കാട്ടിലവളപ്പില്‍ അക്ബറാണ് അറസ്റ്റിലായത്. കടലോരത്ത് താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്.

ശരീരത്തില്‍ തൊട്ടതിനേ തുടര്‍ന്ന് കുട്ടി ഉണര്‍ന്നു ബഹളം വച്ചതോടെയാണ് വീട്ടുകാര്‍ ഇതറിയുന്നത്. സംഭവത്തിനുശേഷം ഇയാളെ കാണാതാവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ഇയാള്‍ക്കെതിരേ പോലിസില്‍ പരാതി നല്‍കി. സമാനമായ രീതിയില്‍ ഇതിനുമുമ്പും ഇയാളെ പിടികൂടിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags: