കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂജ നടത്താന്‍ ശ്രമം: കര്‍ണാടകയില്‍ ലാത്തിച്ചാര്‍ജ്ജ്

പ്രതിവര്‍ഷം നടക്കുന്ന പൂജയ്ക്ക് തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നു. പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി.

Update: 2020-08-21 16:11 GMT

ദോതിഹാല്‍: കോവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് വാര്‍ഷിക പൂജ നടത്താന്‍ ക്ഷേത്രത്തിലെത്തിയ ജനക്കൂട്ടം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. കര്‍ണാടകയുടെ വടക്കു ഭാഗത്തുള്ള കുസ്തിഗി താലൂക്കിലെ ദോതിഹാല്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. ഇവിടെ പ്രതിവര്‍ഷം നടക്കുന്ന പൂജയ്ക്ക് തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നു. പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി. ഇത്രയും പേര്‍ അകത്തെത്തിയതോടെ ക്ഷേത്രവാതിലുകള്‍ അടച്ചു. ഇതോടെ പുറത്തുള്ളവര്‍ ഇരുമ്പ് ഗ്രില്‍ തള്ളിത്തുറന്ന് അകത്തു കയറി. വാര്‍ഷിക പൂജയുടെ ഭാഗമായി പുറത്തിറക്കാറുള്ള രഥം ബലമായി പുറത്തെത്തിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ അനിയന്ത്രിതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.

അന്‍പതോളെ പേരെ ഇതുവരെ അറസ്റ്റു ചെയ്തതായും കൂടുതല്‍ അറസ്റ്റുകള്‍ നടക്കുമെന്നും എസ്പി ജി സംഗീത പറഞ്ഞു. 7,000 ത്തിലധികം പേരുള്ള ഗ്രാമത്തിലെ പുരുഷന്‍മാരെല്ലാം പോലീസിനെ ഭയന്ന് ഒളിച്ചോടിയതാണ്. അവര്‍ തിരികെയെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും എസ് പി പറഞ്ഞു. 

Tags:    

Similar News