പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമം: തളിപ്പറമ്പില്‍ രണ്ടു പേര്‍ അറസ്റ്റില്‍

തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2021-08-02 06:40 GMT

തളിപ്പറമ്പ്: പ്രണയം നടിച്ച് വശത്താക്കി പ്രായപൂര്‍ത്തിയാവാത്ത സഹോദരികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാക്കള്‍ അറസ്റ്റില്‍. തളിപ്പറമ്പ് കാക്കത്തോട് സ്വദേശി ഹാഷിം (25), പുളിമ്പറ സ്വദേശി ഉനൈസ് (23) എന്നിവരെയാണ് തളിപ്പറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂലൈയിലാണ് പ്രായപൂര്‍ത്തിയാവാത്ത സഹോദരികളെ പ്രലോഭിപ്പിച്ച് കാപ്പിമലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.



Tags:    

Similar News