83കാരി വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; 39കാരന്‍ അറസ്റ്റില്‍

ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്.

Update: 2021-10-11 03:42 GMT

മാറനല്ലൂര്‍: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ മാറനല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നാലിന് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മാറനല്ലൂര്‍ എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Tags: