കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Update: 2022-11-20 15:40 GMT

കണ്ണൂര്‍: ന്യൂമാഹിക്കടുത്ത് ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി, മൊബൈല്‍ ടവര്‍ എന്നിവ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം. യശ്വന്തിന് ശത്രുക്കള്‍ ആരെങ്കിലുമുണ്ടോയെന്നും പരിശോധിച്ചുവരുന്നു. സംഭവസ്ഥലത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയോടെ കൂടുതല്‍ പോലിസ് സേനയെ സ്ഥലത്ത് വിന്യസിക്കും. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.

Tags: