ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 60 രോഗികള്‍ക്ക് അവശേഷിക്കുന്നത് രണ്ട് മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രം

Update: 2021-04-23 05:06 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ നിലവില്‍ ഓക്‌സിജന്‍ ആവശ്യമുള്ള 60 രോഗികള്‍ക്ക് അവശേഷിക്കുന്നത് 2 മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇവിടെ ഗുരുതരാവസ്ഥയിലുള്ള 25 പേര്‍ മരിച്ചു. ഇത്രയും പേര്‍ ഒരു ദിവസം മരിക്കുന്നത് ഇതാദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ മരണങ്ങള്‍ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ടല്ല. 

''25 ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചു. രണ്ട് മണിക്കൂറിനുള്ള ഓക്‌സിജന്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. വെന്റിലേറ്ററുകളും മറ്റ് ഉപകരണങ്ങളും വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല. വലിയ അടിയനന്തരാവസ്ഥയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നു. 60 രോഗികളുടെ അവസ്ഥ അപകടത്തിലാണ്. അടിയന്തര നടപടി ആവശ്യമാണ്''- ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

ഓക്‌സിജന്‍ എത്രയും പെട്ടെന്ന് വ്യോമമാര്‍ഗം എത്തിക്കണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

24 മണിക്കൂറിനുള്ളില്‍ ഇത്രയും രോഗികള്‍ മരിക്കുന്നത് ഇതാദ്യമാണെന്ന് ആശുപത്രി ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമമല്ല മരണകാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികള്‍ക്ക് നിലവില്‍ മാന്വല്‍ വെന്റിലേഷന്‍ മുഖേനയാണ് ഓക്‌സിജന്‍ നല്‍കുന്നത്.

Tags:    

Similar News