നിയമസഭാ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കം

Update: 2023-01-23 01:41 GMT

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ഇന്ന് മുതല്‍ മാര്‍ച്ച് 30 വരെ 33 ദിവസം ചേരും.

25, ഫെബ്രുവരി ഒന്ന്, രണ്ട് തിയ്യതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയും ഫെബ്രുവരി മൂന്നിനു ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്. ഫെബ്രുവരി ആറ് മുതല്‍ എട്ടുവരെയുള്ള തിയ്യതികളില്‍ ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച നടക്കും. എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് 30ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നും സ്പീക്കര്‍ അറിയിച്ചു.

Tags: