അസം കുടിയൊഴിക്കലും കൊലപാതകവും; സംഘ് ഭീകരതക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് എസ്ഡിപിഐ

Update: 2021-09-24 16:24 GMT

തിരൂരങ്ങാടി: സ്വന്തം രാജ്യത്തിലെ പൗരന്‍മാരെ കൊന്നൊടുക്കി ഭീകരത സൃഷ്ടിക്കുന്ന സംഘ് ഭീകരതക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാവണമെന്ന് ഹമീദ് പരപ്പനങ്ങാടി ആവശ്യപെട്ടു. അസം ഭരണകൂട കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചെമ്മാട് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

50 വര്‍ഷത്തിലധികം ജീവിച്ച വീട്ടില്‍ നിന്ന് കുടിയിറക്കുന്നതും മസ്ജിദ്കള്‍ തകര്‍ക്കുന്നതും ഹിന്ദുത്വ നിര്‍മിതിയുടെ ഭാഗമാണ്. പൗരന് സംരക്ഷണം നല്‍കേണ്ട പോലിസും സത്യം വിളിച്ച് പറയേണ്ട മാധ്യമ പ്രവര്‍ത്തകരും ആര്‍എസ്എസ്സിന്റെ ഭീകര സംഘങ്ങളായി മാറുന്നതാണ് അസമില്‍ കണ്ടത്. അതിഭീകരമായ സംഭവം മാധ്യമങ്ങള്‍ തമസ്‌കരിക്കുകയും മുത്തശ്ശി പാര്‍ട്ടികള്‍ മൗനികളായി മാറുന്നതും സംഘ് ഭീകരതക്ക് തുല്യമാണ്. വേട്ടക്കാര്‍ക്കെതിരെ തെരുവുകളില്‍ പ്രതിരോധം തീര്‍ക്കാന്‍ മുഴുവന്‍ ജനതയും തയ്യാറാവണമെന്നും പൗരത്വ നിയമം നടപ്പാക്കാന്‍ മുന്നില്‍ നിന്ന അസം മറ്റൊരു രീതിയിലേക്ക് തിരിയുന്നത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപെട്ടു. ജാഫര്‍ ചെമ്മാട്, ജമാല്‍ തിരൂരങ്ങാടി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. 

Tags:    

Similar News