അസം നരഹത്യ:എസ് ഡി പി ഐ പഞ്ചായത്ത് തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു

പഞ്ചായത്ത് തലത്തില്‍ നടന്ന പ്രതിഷേധ പരിപാടി ചിറ്റാറ്റുകരയില്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും കോട്ടുവള്ളിയില്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു

Update: 2021-09-28 05:27 GMT

പറവൂര്‍: അസമില്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പറവൂരില്‍ എസ് ഡി പി ഐ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.


പഞ്ചായത്ത് തലത്തില്‍ നടന്ന പ്രതിഷേധ പരിപാടി ചിറ്റാറ്റുകരയില്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദും കോട്ടുവള്ളിയില്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫും ഉദ്ഘാടനം ചെയ്തു.


മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ സുല്‍ഫിക്കര്‍ വള്ളുവള്ളി, ഫാത്തിമ അജ്മല്‍, സുധീര്‍ അത്താണി, ഷംജാദ് ബഷീര്‍, ഷാജഹാന്‍, ഫിദ സിയാദ്, അബ്ദുള്ള നേതൃത്വം നല്‍കിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

Tags: