ദിസ്പൂര്‍: അസമിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണല്‍. 31,490 പോളിംഗ് സ്‌റ്റേഷനുകളാണ് 35 ജില്ലകളിലായി ഒരുക്കിയിട്ടുളളത്.
രണ്ടരക്കോടിയോളം വോട്ടര്‍മാരാണ് അസമിലുളളത്. അതില്‍ ഒന്നേകാല്‍ കോടി വോട്ടര്‍മാരും സ്ത്രീകളാണ്. 6.42 ലക്ഷം കന്നി വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്. ആകെ 722 സ്ഥാനാർഥികളാണ് മത്സരരംഗത്തുളളത്.