നര്‍കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയിലെത്തി

Update: 2021-10-21 08:37 GMT

മുംബൈ: മകന്‍ ആര്യന്‍ ഖാന്‍ ലഹരി ഉപയോഗത്തിന് പിടിയിലായതുമായി ബന്ധപ്പെട്ട് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ എത്തി. ഷാരൂഖ് ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ മകന്‍ ആര്യന്‍ ഖാനെ കണ്ട ശേഷമാണ് ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന്റെ വസതിയിലെത്തിയത്. എന്നാല്‍ തിരച്ചിലിന്റെ ഭാഗമായല്ല എത്തിയതെന്നും ചില കാര്യങ്ങള്‍ ചോദിച്ചറിയാനാണെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

മറ്റൊരു സംഘം അനന്യ പാണ്ടെയുടെ വീട് പരിശോധിച്ചു.

ഒക്ടോബര്‍ രണ്ടാം തിയ്യതിയാണ് ആര്യന്‍ ഖാനെയും സുഹൃത്തുക്കളെയും മുംബൈ-ഗോവ ആഢംബരക്കപ്പലില്‍ നിന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിന് ശേഷം ആര്യന്‍ ഖാന്‍ രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. ചൊവ്വാഴ്ച ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിക്കും.

ജയിലിലെത്തിയ ഷാരൂഖ് ഖാന്‍ മകനോടപ്പം 20 മിനിറ്റ് ചെലവഴിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.

ആര്യന്‍ ഖാനുമായി ഷാരൂഖും ഭാര്യ ഗൗരി ഖാനും വെള്ളിയാഴ്ച വീഡിയോ കോള്‍ വഴി സംസാരിച്ചിരുന്നു.

ആര്യന്‍ ഖാന്റെ വാട്‌സ്ആപ് ചാറ്റില്‍ ലഹരി വിതരണവുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെന്നാണ് ഏജന്‍സിയുടെ വാദം.

Tags:    

Similar News