പൗരത്വ നിയമം: നിയമസഭകള്‍ നിയമത്തെ എതിര്‍ത്ത് പ്രമേയം പാസാക്കിയിട്ട് കാര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ഇത്തരമൊരു നിയമം ഇപ്പോള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-01-04 03:54 GMT

ന്യൂഡല്‍ഹി: പുതിയ പൗരത്വ നിയമത്തിലും അതിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളോട് സര്‍ക്കാരുകള്‍ എടുക്കുന്ന നിലപാടിലും ആശങ്ക പ്രകടിപ്പിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാകിസ്താനിലെ ഹിന്ദുക്കളെ കുറിച്ച് ആശങ്കപ്പെടും മുമ്പ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ കാര്യം ക്രമീകരിക്കണം- കെജ്രിവാള്‍ ആവശ്യപ്പെട്ടു. നിയമം തിരുത്തേണ്ടതും പാര്‍ലമെന്റു തന്നയാണെന്ന് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

കേരളം ചെയ്തതുപോലെ ഡല്‍ഹി നിയമസഭ പ്രമേയം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് നിയമസഭ അനുകൂലിച്ചോ പ്രതികൂലിച്ചോ എന്നത് നിര്‍ണായക വിഷയമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവന്‍ രാജ്യവും പാര്‍ലമെന്റുമാണ് അത് റദ്ദാക്കേണ്ടത്. നിയമസഭ അത്തരമൊരു നിയമം പാസാക്കിയതുകൊണ്ട് നിയമം നടപ്പാക്കാതിരിക്കുന്നില്ല. പാര്‍ലമെന്റുതന്നെ അത് റദ്ദാക്കണം.

അതേസമയം ഇത്തരമൊരു നിയമം ഇപ്പോള്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത എന്താണെന്ന് തനിക്ക് മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഹിന്ദുവിനോടുളള സ്‌നേഹം ഇന്ത്യന്‍ ഹിന്ദുവിനോടില്ല. ഇന്ത്യയില്‍ തൊഴിലില്ല, വീടില്ല ഒന്നുമില്ല. എന്നിട്ട് 2 കോടി പാകിസ്താന്‍ ഹിന്ദുക്കളെ കൊണ്ടുവരാനാണ് അവര്‍ ആലോചിക്കുന്നത്. ആദ്യം നമ്മുടെ രാജ്യം നന്നാക്കണം-കെജ്രിവാള്‍ പറഞ്ഞു. 

Tags:    

Similar News