ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെജ്രിവാള്‍ നിരീക്ഷണത്തില്‍; നാളെ കൊവിഡ് പരിശോധന നടത്തും

ഇന്നലെ ഉച്ചമുതല്‍ പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തിലാണ്.

Update: 2020-06-08 09:57 GMT

ന്യുഡല്‍ഹി: പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നാളെ കോവിഡ് പരിശോധന നടത്തും. ഇന്നലെ ഉച്ചമുതല്‍ പനി, ചുമ എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെജരിവാള്‍ സ്വയം നിരീക്ഷണത്തിലാണ്. നാളെ രാവിലെ കൊവിഡ് പരിശോധയ്ക്ക് വിധേയമാകുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നാളെ പരിശോധന നടത്തുന്നത്.

കൊവിഡ് ചികിത്സയ്ക്ക് കനത്ത ഫീ ഈടാക്കിയ സംഭവത്തില്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കെജ്രിവാള്‍ രംഗത്തു വന്നിരുന്നു.

അതേസമയം ഡല്‍ഹിയിലെ ആശുപത്രികളില്‍ ഡല്‍ഹിക്കാര്‍ക്ക് മാത്രമായി ചികിത്സ പരിമിതിപ്പെടുത്തി കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചികിത്സ സമയത്ത് ഹാജരാക്കേണ്ട രേഖകളുടെ വിവരങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. വോട്ടര്‍ ഐഡി, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഏറ്റവും ഒടുവില്‍ അടച്ച വാട്ടര്‍ ഇലക്ട്രിറ്റി, ടെലിഫോണ്‍ ബില്ലുകള്‍, ജൂണ്‍ ഏഴിന് മുന്‍പ് കൈപ്പറ്റിയ ആധാര്‍ കാര്‍ഡ് ഇവ ഏതെങ്കിലും ഒന്ന് ചികിത്സ ലഭിക്കാന്‍ ഹാജരാക്കണം. തീരുമാനം നിര്‍ഭാഗ്യകരമെന്നും വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു

അതിനിടെ, തുടര്‍ച്ചയായി നാലാം ദിനവും രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 9983 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.   

Tags:    

Similar News