പാലാ ബിഷപ്പിനെ അറസ്റ്റു ചെയ്യുക; നാളെ താമരശേരിയില്‍ എസ്ഡിപിഐ ധര്‍ണ

Update: 2021-09-22 14:58 GMT

കോഴിക്കോട് : ക്രൈസ്തവ - മുസ്‌ലിം സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ച പാലാ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് (വ്യാഴം) എസ്ഡിപിഐ ജില്ലാ കമ്മറ്റി താമരശേരി പഴയ സ്റ്റാന്റ് പരിസരത്ത് ധര്‍ണ സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി പി ടി അഹമ്മദ് പറഞ്ഞു. രാവിലെ 10 മണിക്ക് നടക്കുന്ന ധര്‍ണ ജില്ല ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ഉദ്ഘാടനം ചെയ്യും.


ജില്ലാ വൈസ് പ്രസിഡന്റുമാരായ പി വി ജോര്‍ജ് , വാഹിദ് ചെറുവറ്റ, ജില്ല സെക്രട്ടറിമാരായ കെ പി ഗോപി , പി ടി അഹമ്മദ്, കെ ഷമീര്‍ , നിസാം പുത്തൂര്‍, റഹ്മത്ത് നെല്ലൂളി , ജില്ല ഖജാഞ്ചി ടി കെ അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിക്കും.




Tags: