'നീ മുസ് ലിമാണോ?'; യുവാവിനെ ആക്രമിച്ച് ഹിന്ദുത്വന്‍

Update: 2026-01-25 06:19 GMT

ആഗ്ര:  പേരും മതവും ചോദിച്ച് മുസ് ലിം യുവാവിനെ ആക്രമിച്ച് ഹിന്ദുത്വന്‍. ഉത്തര്‍ പ്രദേശിലെ ആഗ്രയിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമായിരുന്നു അനസ് എന്ന ചെറുപ്പക്കാരനു നേരെ ഹിന്ദുത്വന്‍ വിദ്വേഷം അഴിച്ചുവിട്ടത്. വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന അനസിനെ സന്തോഷ് എന്ന യുവാവ് തടഞ്ഞുനിര്‍ത്തുകയും പേരും മതവും ചോദിക്കുകയുമായിരുന്നു.

അനസ് തന്റെ പേരു പറഞ്ഞതോടെ ഇയാള്‍ ഒരു വടി കൊണ്ട് അനസിനെ അടിക്കാന്‍ തുടങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇതിനെതിരേ വ്യാപകമായ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.

Tags: