ഫ്രാന്‍സില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം; 200 പേര്‍ അറസ്റ്റില്‍(ചിത്രങ്ങള്‍)

Update: 2025-09-10 10:06 GMT

പാരീസ്: നേപ്പാളിനു പിന്നാലെ ഫ്രാന്‍സിലും സര്‍ക്കാരിനെതിരെ പ്രതിഷേധം. ലക്ഷങ്ങള്‍ തെരുവിലിറങ്ങി. ബജറ്റ് വെട്ടിക്കുറയ്ക്കലിനെതിരെയും പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ രാജി ആവശ്യപ്പെട്ടാണ് ആളുകള്‍ തെരുവിലിറങ്ങിയത്.പലയിടത്തും പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പലയിടത്തും തീവയ്പ്പ് നടത്തുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ 80,000 പോലിസുകാരെ ഇതുവരെ വിന്യസിച്ചു എന്നാണ് കണക്കുകള്‍. ഇതുവരെ 200ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.




ഫ്രഞ്ച് രാഷ്ട്രീയത്തില്‍ എപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണമായി ബജറ്റ് മാറിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷവും ബജറ്റ് അവതരിപ്പിച്ചതിന് ശേഷം പ്രധാനമന്ത്രിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഏതൊക്കെ മേഖലകളിലാണ് സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കേണ്ടതെന്നും എവിടെയാണ് അത് കുറയ്‌ക്കേണ്ടതെന്നും ഉള്ള കാര്യത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ തര്‍ക്കം ഉടലെടുക്കും. ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചതിനാല്‍ ദരിദ്രര്‍ക്കും പൊതുജനങ്ങള്‍ക്കും എതിരാണെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മറുവശത്ത്, നികുതി, സാമ്പത്തിക നയങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതായി വലതുപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു



Tags: