യുഎപിഎ പോലുള്ള ജനാധിപത്യവിരുദ്ധനിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണം: എസ്ഡിപിഐ

Update: 2022-05-11 18:37 GMT

ന്യൂഡല്‍ഹി: യുപിഎപിഎ, എഎഫ്പിഎസ്എ തുടങ്ങിയ ജനാധിപത്യവിരുദ്ധ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് എം കെ ഫൈസി സുപ്രിംകോടതിയോട് അഭ്യര്‍ത്ഥിച്ചു. കൊളോണിയല്‍ കാലത്തെ രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രിംകോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യദ്രോഹ നിയമം, യുഎപിഎ, എഎഫ്പിഎസ്എ തുടങ്ങി എല്ലാ ക്രൂരമായ നിയമങ്ങളും തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും തടവിലാക്കാനും വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ഇന്നത്തെ ഫാഷിസ്റ്റ് സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ ഫാഷിസ്റ്റ് നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ നിരവധി സാമൂഹിക, മനുഷ്യാവാകാശ പ്രവര്‍ത്തകരെ ജയിലിടച്ചിട്ടുണ്ട്.

സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി ഉത്തരവ് ജയിലുകളില്‍ അനിശ്ചതകാലമായി വിചാരണത്തടവുകാരായി കഴിയുന്നവരുടെ മോചനം എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags: