ബുറൈദ ഒഐസിസി പൗരത്വ ഭേദഗതി നിയമ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

മത സംഘടനാ പക്ഷപാതിത്വം മാറ്റിവച്ചു ഒരുമിച്ച് എതിര്‍ക്കേണ്ടതാണ് ഈ വംശീയ വെറി പുരണ്ട ബില്ലെന്ന് പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രതിനിധികള്‍ വിവാദ ബില്‍ കീറി പ്രതിഷേധിക്കുകയും ചെയ്തു.

Update: 2019-12-14 04:24 GMT

ബുറൈദ. പൗരത്വ ഭേദഗതിക്കെതിരേ ഒഐസിസി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബുറൈദയിലെ മത സാംസ്‌ക്കാരിക, സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഷിഫാ ക്ലിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബഷീര്‍ എന്‍ജിനീയര്‍ ഉദ്ഘാടനം ചെയ്തു. തികച്ചും ജനാധിപത്യ വിരുദ്ധമായ ബില്ല് രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മത സംഘടനാ പക്ഷപാതിത്വം മാറ്റിവച്ചു ഒരുമിച്ച് എതിര്‍ക്കേണ്ടതാണ് ഈ വംശീയ വെറി പുരണ്ട ബില്ലെന്ന് പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രതിനിധികള്‍ വിവാദ ബില്‍ കീറി പ്രതിഷേധിക്കുകയും ചെയ്തു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷാനവാസ് കരുനാഗപ്പള്ളി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം) അനീഷ് ചുഴലി (കെഎംസിസി ) മുജീബ് കുറ്റിച്ചിറ (പ്രവാസി സംഘം) റഫീഖ് സലഫി (സഫറ ജാലിയാത്ത് ), അഷ്‌കര്‍ ഒതായി (ബുറൈദ ജാലിയാത്ത്), സുനീര്‍സലാഹി, അബ്ദുറഹീം കോട്ടക്കല്‍, സാലി കരുവാറ്റ സംസാരിച്ചു.

ഓഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ പത്തറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുധീര്‍ കായംകുളം സ്വാഗതവും മനാഫ് തലയാട് നന്ദിയും പറഞ്ഞു. 

Tags:    

Similar News