തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം

Update: 2023-02-06 16:46 GMT

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 12 മണിക്കൂറിനിടെ ഉണ്ടാവുന്ന രണ്ടാമത്തെ ഭൂചലനമാണിത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.24നാണ് ഭൂചലനമുണ്ടായത്. എകിനോസു പട്ടണത്തില്‍നിന്നു നാല് കിലോമീറ്റര്‍ തെക്ക്- തെക്കുകിഴക്കായാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

അതേസമയം, തുര്‍ക്കിയിലും സിറിയയിലും ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,300 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് തുര്‍ക്കിയില്‍ വീണ്ടും ഭൂചലനമുണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം ദുസ്സഹമായിരിക്കുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളാണ് തകര്‍ന്നുവീണത്.

Tags:    

Similar News