തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയില്‍ യുവാവിന് വെട്ടേറ്റു

Update: 2023-02-10 06:39 GMT

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജങ്ഷനില്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയായിരുന്നു സംഭവം. പരിക്കേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലി എന്ന യുവാവിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.

Tags:    

Similar News