മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു

Update: 2021-04-13 18:19 GMT

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുല്ലൂക്കര സ്വദേശി ബിജേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആയി. സിപിഎം പ്രവര്‍ത്തകനാണ് ബിജേഷ്. ഗൂഢാലോചനയില്‍ ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് സഹായം ചെയ്ത് കൊടുത്തത് ബിജേഷ് ആണെന്ന് പൊലീസ് വ്യക്തമാക്കി.


നാലാം പ്രതി ശ്രീരാഗിനെ ഒന്നാം പ്രതി ഷിനോസ് കൊലപാതകത്തിന് തൊട്ടുമുമ്പ് പലതവണ ഫോണില്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ മൊബൈല്‍ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ഈ മൊബൈലിലെ ചാറ്റ് വഴിയാണ് കൂട്ടുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് ലഭിക്കുന്നതും ഷിനോസിന്റെ ഫോണില്‍ നിന്നാണ്.




Tags: