ഗാന്ധി വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് അനന്ത് കുമാര്‍ ഹെഗ്‌ഡെ മാപ്പു പറയണം: ഹൈബി ഈഡന്‍ എംപി

ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കാന്‍ ബിജെപിയും അതിന്റെ നേതാക്കളും എന്നും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനന്ത് കുമാറിന്റെ ഗാന്ധിജി വിരുദ്ധ പരാമര്‍ശം. ഇതിലൂടെ അദ്ദേഹം ഗാന്ധിജിയെ മാത്രമല്ല മുഴുവന്‍ സ്വതന്ത്ര സമരത്തെയും , സമര നേതാക്കളെയുമാണ് അപമാനിച്ചത്.

Update: 2020-02-04 13:32 GMT

ന്യൂഡല്‍ഹി: അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ഗാന്ധി വിരുദ്ധ പരാമര്‍ശത്തിനെതിരേ ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സ്വാതന്ത്ര സമര നേതാക്കന്മാരാലും രാഷ്ട്രീയ നേതാക്കളാലും സമ്പന്നമാണ് നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്ര സമരങ്ങള്‍ ഇന്നും ലോകത്തിന് അല്‍ഭുതമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നു തന്നെയാണ് നമ്മുടെ രാഷ്ട്രം പടുത്തുയര്‍ത്തപ്പെട്ടതും. ഇന്ത്യാക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ദശ ലക്ഷക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിലമതിക്കുകയും ഉള്‍കൊള്ളുകയും ചെയ്യുന്നു.

ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കാന്‍ ബിജെപിയും അതിന്റെ നേതാക്കളും എന്നും ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനന്ത് കുമാറിന്റെ ഗാന്ധിജി വിരുദ്ധ പരാമര്‍ശം. ഇതിലൂടെ അദ്ദേഹം ഗാന്ധിജിയെ മാത്രമല്ല മുഴുവന്‍ സ്വതന്ത്ര സമരത്തെയും , സമര നേതാക്കളെയുമാണ് അപമാനിച്ചത്.

ഹെഗ്ഡയുടെ പ്രസ്താവന അപലനീയവും ഒരു രീതിയിലും ന്യായീകരിക്കാന്‍ കഴിയാത്തതുമാണ്. ഇന്ത്യന്‍ പാര്‍ലമെന്റിനോടും, രാജ്യത്തോടും അദ്ദേഹം മാപ്പ് പറയണം. അല്ലാത്ത പക്ഷം രാജ്യത്തിനു പോലും നാണകേടാണ്. ഭരണകക്ഷിയില്‍ നിന്നുള്ള അത്തരമൊരു നേതാവിന്റെ നിന്ദ്യമായ പ്രസംഗത്തിലൂടെ സര്‍ക്കാരിനും കൈ ഒഴിയാന്‍ കഴിയില്ല എന്നും ഹൈബി ഈഡന്‍ എംപി കുറ്റപ്പെടുത്തി.

Tags:    

Similar News