അസമില്‍ ഭൂചലനം

വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.

Update: 2021-04-28 03:28 GMT

ദിസ്പൂര്‍: അസമില്‍ ഇന്നു രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അസമില്‍ ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. വടക്കുകിഴക്കന്‍ ഭാഗങ്ങളിലും വടക്കന്‍ ബംഗാളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആര്‍ക്കും പരിക്കേറ്റതായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, തകര്‍ന്ന ചുമരുകളുടെയും ജനാലുകളുടെയും ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്.



അസമിലെ തേസ്പൂരില്‍ നിന്ന് 43 കിലോമീറ്റര്‍ പടിഞ്ഞാറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. രാവിലെ 7:51 നാണ് ഭൂകമ്പം. മേഖലയില്‍ മൂന്ന് തുടര്‍ ഭൂചലനങ്ങള്‍ കൂടിയുണ്ടായി. വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു. ഭൂകമ്പത്തിന്റെ ആഘാതം കാണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും മന്ത്രി പുറത്തുവിട്ടു.




Tags:    

Similar News