യുപിയില്‍ 8 വയസ്സുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തു

ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.

Update: 2020-10-01 02:05 GMT

ആസംഗഡ്: രാജ്യത്തെ നടുക്കിയ ബലാല്‍സംഗ പരമ്പരകള്‍ക്കിടെ ഉത്തര്‍ പ്രദേശില്‍ നിന്നും മറ്റൊരു ലൈംഗികാതിക്രമ വാര്‍ത്ത കൂടി പുറത്തുവന്നു.ആസംഗഡ് ജില്ലയിലെ ജിയാന്‍പൂര്‍ ഗ്രാമത്തില്‍ 20 വയസുകാരന്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. അയല്‍വാസിയായ പ്രതി പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയാണ് ബലാല്‍സംഗത്തിനിരയാക്കിയത്. കുട്ടിയെ കുളിപ്പിക്കാന്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് അയല്‍വാസി കൂടെ കൂട്ടിയതെന്ന് മാതാവ് നല്‍കിയ പരാതിയില്‍ നിന്ന് ഉദ്ധരിച്ച് പോലീസ് പറഞ്ഞു. കുട്ടി അയല്‍വാസിയുടെ വീട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വേദനയും രക്തസ്രാവവും ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവം അറിഞ്ഞത്. ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.




Tags: