അമിതാഭ് ബച്ചന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് സമ്മാനിച്ചു

തന്റെ അഭിനയ ജീവിതത്തില്‍ അമിതാഭ് ബച്ചന്‍ 4 തവണ നല്ല നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്.

Update: 2019-12-29 16:37 GMT

ന്യൂഡല്‍ഹി: സിനിമാ രംഗത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം അമിതാഭ് ബച്ചന് സമ്മാനിച്ചു. ഇന്ത്യന്‍ സിനിമയില്‍ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.

രാഷ്ട്രപതി രാംനാഥ് ഗോവിന്ദാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. സ്വീകരിക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചനെ ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും അനുഗമിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ അമിതാഭ് ദേശീയ ഫിലിം അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.

അമിതാഭ് ബച്ചനാണ് ഇത്തവണത്തെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡെന്ന് കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജവദേകര്‍ പ്രഖ്യാപിച്ചിരുന്നു. രണ്ട് തലമുറകളെ തന്റെ അഭിനയം കൊണ്ട് രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.


പനി മൂലം കിടപ്പിലായതുകൊണ്ടാണ് ദേശീയ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഭാഗ്യമില്ലാതായതെന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ അഭിനയ ജീവിതത്തില്‍ അമിതാഭ് ബച്ചന്‍ 4 തവണ നല്ല നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. അവസാനം 2015 ല്‍ പികു എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.


Tags:    

Similar News