എ ബി ബീറ്റ്‌സ് സി: അമിതാഭിന്റെ കൊവിഡ് മുക്തി പോസ്റ്ററാക്കി അമുല്‍

എ ബി ബീറ്റ്‌സ് സി (A B beats C) എന്ന തലവാചകത്തിലാണ് അമുല്‍ അമിതാഭിന്റെ ആശുപത്രി മോചനം പരസ്യ പോസ്റ്ററാക്കിയത്.

Update: 2020-08-03 17:42 GMT

മുംബൈ: പ്രശസ്ത സിനിമാ താരം അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടത് ഉള്‍പ്പെടുത്തി അമുല്‍ കമ്പനി പരസ്യം പുറത്തിറക്കി. എ ബി ബീറ്റ്‌സ് സി (A B beats C) എന്ന തലവാചകത്തിലാണ് അമുല്‍ അമിതാഭിന്റെ ആശുപത്രി മോചനം പരസ്യ പോസ്റ്ററാക്കിയത്. അമുലിന്റെ പരസ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് അമിതാഭ് ട്വീറ്റ് ചെയ്തു. ' നന്ദി അമുല്‍,നിങ്ങളുടെ പോസ്റ്റര്‍ കാംപയിനില്‍ എന്നെ കുറിച്ച് ഓര്‍മിച്ചതിന്' എന്നായിരുന്നു അമിതാഭിന്റെ മറുപടി.


1946 ല്‍ ഗുജറാത്തിലെ ആനന്ദില്‍ സ്ഥാപിച്ച ക്ഷീരോല്‍പാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂല്‍. ഗുജറാത്തിലെ 36 ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ ഇതില്‍ അംഗങ്ങളാണ്.




Tags:    

Similar News