ഫാറൂഖ് അബ്ദുല്ലയെ ഉചിതമായ സമയത്ത് മോചിപ്പിക്കുമെന്ന് അമിത് ഷാ

ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷേക് അബ്ദുല്ലയെ 11 വര്‍ഷം തടവിലാക്കിവെച്ചപ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അതുപോലെ തങ്ങള്‍ ചെയ്യില്ല. ഉചിതമായ സമയത്ത് മോചിപ്പിക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി.

Update: 2019-12-10 14:58 GMT

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ തടങ്കലില്‍ കഴിയുന്ന ഫാറൂഖ് അബ്ദുല്ലയെ ഉചിതമായ സമയത്ത് മോചിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ചോദ്യത്തരവേളക്കിടെ ജമ്മുകശ്മീരിലെ സാഹചര്യം സംബന്ധിച്ച് ലോക്‌സഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ നേതാക്കളെല്ലാം തടവിലാണെന്നും അവരെ മോചനത്തെക്കുറിച്ചും കശ്മീരിലെ സ്ഥിതി സംബന്ധിച്ചും കോണ്‍ഗ്രസ് കക്ഷിനേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയാണ് സഭയില്‍ ഉന്നയിച്ചത്. ഫാറൂഖ് അബ്ദുല്ലയുടെ പിതാവ് ഷേക് അബ്ദുല്ലയെ 11 വര്‍ഷം തടവിലാക്കിവെച്ചപ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അതുപോലെ തങ്ങള്‍ ചെയ്യില്ല. ഉചിതമായ സമയത്ത് മോചിപ്പിക്കുമെന്നായിരുന്നു അമിത് ഷായുടെ മറുപടി.

370ാം അനുഛേദം റദ്ദാക്കിയാല്‍ ചോരപ്പുഴയൊഴുകുമെന്ന കോണ്‍ഗ്രസ് ആരോപണം ഇപ്പോള്‍ എന്തായെന്ന് അമിത്ഷാ ചോദിച്ചു. ഒരാള്‍ക്കുപോലും ജീവഹാനി ഉണ്ടായില്ല. കശ്മീരിലെ സ്ഥിതി സാധാരണ നിലയിലാണെന്നും അമിത്ഷാ സഭയില്‍ പറഞ്ഞു. അതിനിടെ ജമ്മുകശ്മീരിന് പ്രത്യേക അവകാശം നല്‍കിയിരുന്ന 370 ാം അനുഛേദം റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങി. ഇരുപതിലധികം ഹര്‍ജികളില്‍ ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വാദം കേള്‍ക്കുക.

Tags:    

Similar News