ഇറാനുമായി ഒരു കരാറിലെത്തുന്നതുവരെ അമേരിക്കൻ സൈന്യം ഇറാനു ചുറ്റും നിലയുറപ്പിക്കുമെന്ന് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള അന്തിമ കരാർ പൂർണ്ണമായും നടപ്പിലാക്കുന്നതുവരെ ഇറാനു ചുറ്റും വിന്യസിച്ചിരിക്കുന്ന കപ്പലുകൾ, വിമാനങ്ങൾ, സൈനികർ, ആയുധങ്ങൾ എന്നിവ അമേരിക്ക നിലനിർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും കാരണവശാൽ കരാർ പാലിച്ചില്ലെങ്കിൽ, മുമ്പത്തേക്കാൾ വലുതും, ശക്തവും, വിനാശകരവുമായ മറ്റൊരു വെടിവയ്പ്പ് ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇതിനുള്ള സാധ്യത വളരെ കുറവാണെന്നും എന്നാൽ യുഎസ് പൂർണ്ണമായും തയ്യാറാണെന്നും ട്രംപ് കൂട്ടിചേർത്തു.