അമരീന്ദര്‍ സിങ് ബിജെപിയിലേക്കോ? ഡല്‍ഹി യാത്ര അമിത് ഷായെ കാണാനാണെന്ന് സൂചന

Update: 2021-09-28 08:42 GMT

ഛണ്ഡീഗഢ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ബിജെപിയിലേക്കെന്ന് സൂചന. അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയാണ് ഇത്തരത്തിലുള്ള ഊഹങ്ങള്‍ക്ക് കാരണമായത്.

ഇന്ന് ഡല്‍ഹിയിലെത്തുന്ന അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി പ്രസിഡന്റ് ജെ പി നദ്ദയെയും കാണുമെന്ന് സി ന്യൂസ് റിപോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാബിനറ്റില്‍ അമരീന്ദറിനെ ഉള്‍പ്പെടുത്തുമെന്നതാണ് മറ്റൊരു വാര്‍ത്ത.

എന്‍ഡിഎയില്‍ ചേരാന്‍ കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല നേരത്തെ അമരീന്ദറിനെ ക്ഷണിച്ചിരുന്നു. എന്‍ഡിഎയെ അധികാരത്തിലെത്തിക്കാന്‍ അമരീന്ദറിന് സാധിക്കുമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സപ്തംബര്‍ 18നാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. പാര്‍ട്ടിയില്‍ താന്‍ ഏറെ അപമാനിതനായെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. സിദ്ദുവിനെ അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ തനിക്കാവില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര തര്‍ക്കത്തിനൊടുവിലാണ് സിദ്ദുവിനെ കോണ്‍ഗ്രസ് മേധാവിയാക്കിയത്. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയും തീര്‍ന്നില്ല. ചരന്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായത് ആ സാഹചര്യത്തിലാണ്. സിദ്ദുവിന്റെ വിശ്വസ്തനായി കരുതപ്പെടുന്നയാളാണ് ചന്നി.

Tags:    

Similar News