'ബിജെപി-സിപിഎം ഡീല്‍ ആരോപണം അസംബന്ധം'; ഡി രാജ

Update: 2026-03-29 16:12 GMT

തിരുവനന്തപുരം: ബിജെപി-സിപിഎം ഡീല്‍ ആരോപണം അസംബന്ധമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യത്ത് എല്ലായിടത്തും ബിജെപിയുമായി ഇടതുപക്ഷം നേര്‍ക്കുനേര്‍ പോരാടുകയാണെന്നും ഡി രാജ പറഞ്ഞു. കോണ്‍ഗ്രസിന് അത് മനസിലാകുന്നില്ലെങ്കില്‍ അത് അവരുടെ തെറ്റാണ്. എന്തടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിക്കുന്നതെന്ന് അദേഹം ചോദിച്ചു. തിരഞ്ഞെടുപ്പാണ് ചര്‍ച്ച ചെയ്യേണ്ടത്. എല്‍ഡിഎഫ് തന്നെ മൂന്നാമതും കേരളത്തില്‍ ഭരണത്തിലേക്ക് വരും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് അത് തന്നെയാണ്. പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ മികച്ച പ്രകടനം തുടര്‍ഭരണത്തിന് വഴിതെളിക്കുമെന്നും ഡി രാജ അഭിപ്രായപ്പെട്ടു.

Tags: