പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി
പ്രയാഗ്രാജ്: പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഭല്‍ പള്ളി കമ്മിറ്റി സമര്‍പ്പിച്ച അടിയന്തര ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. പള്ളിക്കൊപ്പം വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ പറയുന്നു. 2006 ലെ ഉത്തര്‍പ്രദേശ് റവന്യൂ കോഡിലെ സെക്ഷന്‍ 67 പ്രകാരം സെപ്റ്റംബര്‍ 2 ന് പാസാക്കിയ ഉത്തരവിനെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്.
ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷം, കോടതി ഹരജി തീര്‍പ്പാക്കി. തുടര്‍ന്ന് കീഴ്ക്കോടതിയെ സമീപിക്കാന്‍ പള്ളി കമ്മിറ്റിയോട് കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ചതായി ആരോപിക്കപ്പെടുന്ന പള്ളിക്ക് സര്‍ക്കാര്‍ നോട്ടിസ് നല്‍കുകയും കമ്മിറ്റിക്ക് നാലുദിവസത്തെ സമയപരിധി നല്‍കുകയും ചെയ്തിരുന്നുവെന്നാണ് അധികൃതരുടെ വാദം.