'എല്ലാ ജയിലഴികളും തകര്‍ക്കപ്പെടും'; മനീഷ് സിസോദിയയെ പിന്തുണച്ച് എഎപി നേതാവ് കെജ്‌രിവാള്‍

Update: 2022-10-17 09:41 GMT

ന്യൂഡല്‍ഹി: എല്ലാ ജയിലഴികളും തകര്‍ക്കപ്പെടുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാള്‍. തന്റെ ഉപമുഖ്യമന്ത്രിയെ മദ്യനയത്തിന്റെ പേരില്‍ സിബിഐ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് കെജ് രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്.

'എല്ലാ ജയിലഴികളും തകര്‍ക്കപ്പെടും, മനീഷ് സിസോദിയ സ്വതന്ത്രനാകും'- കെജ്രിവാളിന്റെ ട്വീറ്റില്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ 11നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് മാറ്റിനിര്‍ത്താനാണ് ശ്രമമെന്ന് എഎപി നേതാക്കള്‍ ആരോപിച്ചു. സിസോദിയയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Tags: