ശ്രീലങ്കന്‍ കാബിനറ്റിലെ പ്രധാനമന്ത്രിയൊഴികെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു

Update: 2022-04-04 05:50 GMT

കൊളംബൊ: പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കന്‍ കാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചു. പ്രധാനമന്ത്രി രാജിവച്ചുവെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രിയും പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി രാജിസമര്‍പ്പിച്ചേക്കുമെന്ന അഭ്യൂഹത്തിന് ഈ കൂടിക്കാഴ്ചയും കാരണമാണ്.

ഈ യോഗത്തില്‍ നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തതായാണ് അറിവ്.

പ്രധാനമന്ത്രി മഹിന്ദു രാജപക്‌സെ ഒഴികെ കാബിനറ്റിലെ മുഴുവന്‍ അംഗങ്ങളും രാജിവച്ചതായി വിദ്യാഭ്യാസ മന്ത്രി ദിനേശ് ഗുണവര്‍ധന പറഞ്ഞു.

താന്‍ രാജിവച്ച വിവരം പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി നമല്‍ രാജപക്‌സെ പറഞ്ഞു.

പ്രതിസന്ധി ഘട്ടത്തില്‍ മുഴുവന്‍ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് മുന്‍ ശ്രീലങ്കന്‍ മന്ത്രി വിമല്‍ വീരവന്‍സ പറഞ്ഞു.

പ്രതിസന്ധിക്ക് ആക്കം കൂട്ടി പണപ്പെരുപ്പവും ക്ഷാമവും അവശ്യവസ്ത്തുക്കളുടെ വിലക്കയറ്റവും അധികമായിരിക്കുകയാണ്.

പ്രതിസന്ധി വര്‍ധിച്ചതോടെ സര്‍ക്കാരിനോടുള്ള മനോഭാവം മോശമായിരിക്കുകയാണ്.

അവശ്യവസ്തുക്കളുടെ അഭാവത്തിന് കാരണം സര്‍ക്കാരാണെന്ന് പൊതുജനങ്ങള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News