എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ട്; യുഡിഎഫിന്റെ തകര്‍ച്ചക്ക് വേഗത കൂടിയെന്നും വിജയരാഘവന്‍

ഈരാറ്റുപേട്ടയില്‍ അവിശ്വാസം പാസാകാന്‍ കാരണം എസ്ഡിപിഐയുമായുള്ള സഖ്യമല്ല. പാര്‍ട്ടി ഒരു പദവിയും അവിടെ നേടിയിട്ടില്ല.

Update: 2021-09-14 12:09 GMT

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റെയും തകര്‍ച്ചക്ക് വേഗത കൂടിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കുടുതല്‍ നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിടുകയാണ്. കോണ്‍ഗ്രസ് വിടുന്നവര്‍ എല്‍ഡിഎഫിനൊപ്പം ചേരും. കോണ്‍ഗസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ല. യുഡിഎഫിലെ എല്ലാ കക്ഷികളും അസംതൃപ്തരാണ്. . ലീഗിലും ജോസഫ് ഗ്രൂപ്പിലും പ്രതിസന്ധി രൂക്ഷമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ഈരാറ്റു പേട്ടയില്‍ അവിശ്വാസം പാസാകാന്‍ കാരണം എസ്ഡിപിഐയുമായുള്ള സഖ്യമല്ല. പാര്‍ട്ടി ഒരു പദവിയും അവിടെ നേടിയിട്ടില്ല. വര്‍ഗീയതയുമായി സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസിന് ജനപിന്തുണയില്ലെന്ന സിപിഐ വിമര്‍ശനത്തോട്, എല്‍ഡിഎഫിലെ എല്ലാ പാര്‍ട്ടികള്‍ക്കും ജനപിന്തുണയുണ്ടെന്നായിരുന്നു പാര്‍്ട്ടി സെക്രട്ടറിയുടെ മറുപടി.


Tags: