ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മിന്നല്‍ പ്രതിഷേധം നടത്തി

വൈകീട്ട് അഞ്ചിന് നടത്തിയ പ്രതിഷേധ സലിം മൗലവി കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു.

Update: 2020-06-29 14:44 GMT

കൊല്ലം: ലോക്ക്ഡൗണിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ ഫാഷിസ്റ്റ് വാഴ്ചക്കും ഡല്‍ഹി പോലിസ് നര നായാട്ടിനുമെതിരേ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ അഞ്ചല്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇമാമുമാര്‍ മിന്നല്‍ പ്രതിഷേധം നടത്തി. വൈകീട്ട് അഞ്ചിന് നടത്തിയ പ്രതിഷേധ സലിം മൗലവി കുളത്തുപ്പുഴ ഉദ്ഘാടനം ചെയ്തു. അക്ബര്‍ ഷാ ഖാസിമി, അമാനുല്ല മൗലവി, ഷാനവാസ് മന്നാനി, ഷെരീഫ് മന്നാനി, മന്‍സൂര്‍ ഹസനി തുടങ്ങിയവര്‍ പങ്കെടുത്തു.


Tags:    

Similar News