വ്യോമപാത അടച്ചു; യുക്രൈനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക്

Update: 2022-02-24 16:15 GMT

ന്യൂഡല്‍ഹി; യുക്രെയ്‌ന്റെ വ്യോമപാത അടച്ച സാഹചര്യത്തില്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ബദല്‍ മാര്‍ഗം ആരായുന്നു. യുക്രെയ്‌നുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ വഴി കരമാര്‍ഗം പൗരന്മാരെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

അതിനുവേണ്ടി വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമാനിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലേക്കാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.

ഓരോ സംഘത്തിന്റെയും മൊബൈല്‍ വാട്‌സ്ആപ്പ് നമ്പറുകളും ആഭ്യന്തരമന്ത്രാലയം പങ്കുവച്ചു.

Tags: