യുഎഇയില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; താല്‍ക്കാലിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

Update: 2026-03-18 07:31 GMT

ദുബയ്: രാജ്യത്തെ വ്യോമഗതാഗതം വീണ്ടും സാധാരണ നിലയിലായതായി യുഎഇ വ്യോമയാന അതോറിറ്റി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളില്‍ സ്ഥിരത കൈവന്നതിനെ തുടര്‍ന്ന് മുന്‍കരുതലായി ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രത്യേക സാഹചര്യങ്ങള്‍ കൈകാര്യം ചെയ്തതായും, ഈ സമയത്ത് യാത്രക്കാരും വിമാനക്കമ്പനികളും നല്‍കിയ സഹകരണത്തിനും അതോറിറ്റി നന്ദി രേഖപ്പെടുത്തി.

Tags: