ബാബരി വിധി: മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അടിയന്തര യോഗം 17ന്

കോടതി വിധിക്കെതിരേ പുനരവലോക ഹരജി നല്‍കണമോ എന്ന വിഷയത്തിലും പള്ളിക്ക് അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമൊയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും.

Update: 2019-11-13 11:03 GMT

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി കേസില്‍ ഹരജിക്കാരനായ രാംലല്ലയ്ക്ക് ഭൂമി കൈമാറിക്കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡി (എഐഎംപിഎല്‍ബി)ന്റെ അടിയന്തര യോഗം ഈ മാസം 17ന് ചേരും.

എഐഎംപിഎല്‍ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം രാവിലെ 10ന് ലഖ്‌നോ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉമലയില്‍ ചേരുമെന്ന് എക്‌സിക്യൂട്ടീവ് അംഗം മൗലാന ഖാലിദ് റാഷിദ് ഫിറാംഗി മഹാലി പറഞ്ഞു.അയോധ്യ കേസില്‍ മുസ്‌ലിം പക്ഷത്തെ പ്രതിനിധീകരിച്ച് സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകരും യോഗത്തില്‍ പങ്കെടുക്കും.അഖിലേന്ത്യാ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഐഎംഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി, ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനറും മുതിര്‍ന്ന അഭിഭാഷകനുമായ സഫരിയാബ് ജിലാനി തുടങ്ങിയവരും പങ്കെടുക്കും.

കോടതി വിധിക്കെതിരേ പുനരവലോക ഹരജി നല്‍കണമോ എന്ന വിഷയത്തിലും പള്ളിക്ക് അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കണമൊയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. അതേസമയം, അയോധ്യ കേസിലെ പ്രധാന ഹരജിക്കാരായ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഇതേ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഈ മാസം 26ന് ലഖ്‌നൗവില്‍ യോഗം ചേരുന്നുണ്ട്.

Tags:    

Similar News